പെരിങ്ങോട് ഹെറിറ്റേജ് മാരത്തൺ: സ്വാഗതസംഘം രൂപീകരിച്ചു


 കൂറ്റനാട് : ആരോഗ്യവും ലഹരിമുക്തവുമായ ജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ റണ്ണേഴ്സ് പെരിങ്ങോടിന്റെ നേതൃത്വത്തിൽ 2027 ജനുവരി 24-ന് സംഘടിപ്പിക്കുന്ന രണ്ടാം പെരിങ്ങോട് ഹെറിറ്റേജ് മാരത്തണിന്റെ വിജയകരമായ നടത്തിപ്പിനായി 201 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

സ്വാഗതസംഘ രൂപീകരണയോഗം നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. ടി.വി. നിഷ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ടി. മോഹൻദാസ് അധ്യക്ഷത വഹിച്ചു.

വി.ടി. ബൽറാം എം.എൽ.എ ചെയർമാനായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി കോ-ചെയർമാനായും ഡോ. ടി.വി. നിഷ വർക്കിങ് ചെയർപേഴ്സണായും എം.പി. മണി ജനറൽ കൺവീനറായും രമേശൻ തരാൾ കോ-കൺവീനറായും വിപിൻ വി.ജി. ട്രഷററായും ഭാരവാഹികളെ തിരഞ്ഞെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് അംഗം നീതു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ.ആർ. അരുൺകുമാർ, കെ. ജ്യോതി, തൃത്താല എക്സൈസ് ഇൻസ്പെക്ടർ പി.ആർ. പ്രശാന്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ, സ്കൂൾ പ്രധാനാധ്യാപകരായ വി. ശ്രീകല, ബീന, വ്യാപാരി സംഘടനാ പ്രതിനിധികൾ, റണ്ണേഴ്സ് ക്ലബ് പ്രസിഡന്റ് എം.പി. മണി, സെക്രട്ടറി വിമൽ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post