ഗുരുവായൂര്‍ തൈക്കാട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച അപകടം. രണ്ട് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഓട്ടോറിക്ഷ ഡ്രൈവര്‍ തെക്കുംകര അമ്മത്ത് ഹരിഗോവിന്ദന്‍, യാത്രക്കാരനായ വടക്കാഞ്ചേരി സ്വദേശി കൃഷ്ണകുമാര്‍ എന്നറിയപ്പെടുന്ന ഗോവിന്ദന്‍കുട്ടി നായര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ 12.50 ഓടെയായിരുന്നു അപകടം. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിളക്ക് ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഓട്ടോറിക്ഷയില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും ചാവക്കാട് ടോട്ടല്‍ കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ഉടന്‍ അമല ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ഗോവിന്ദന്‍കുട്ടി നായരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച അപകടം :രണ്ട് പേര്‍ക്ക് പരിക്ക് ; ഒരാളുടെ നില ഗുരുതരം
byWELL NEWS
•
0


