കുന്നംകുളം നഗരസഭയിൽ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നടത്തി


 ​കുന്നംകുളം: ദേശീയ പൾസ് പോളിയോ ദിനത്തോടനുബന്ധിച്ച് കുന്നംകുളം നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പൾസ് പോളിയോ തുള്ളിമരുന്ന് വിതരണ പരിപാടിക്ക് നഗരസഭയിൽ തുടക്കമായി. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ കുഞ്ഞിന് തുള്ളിമരുന്ന് നൽകി പരിപാടിയുടെ നഗരസഭാ തല ഉദ്ഘാടനം നിർവഹിച്ചു.

​ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിഷ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. സോമശേഖരൻ, വാർഡ് കൗൺസിലർ സോണി ഷാജി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മണികണ്ഠൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

​നമ്മുടെ ഭാവിതലമുറയെ പോളിയോ വിമുക്തമാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും, അതിനാൽ അഞ്ച് വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നിർബന്ധമായും നൽകണമെന്നും ചെയർപേഴ്സൺ പറഞ്ഞു.

Post a Comment

Previous Post Next Post