ചാലിശ്ശേരി ആലിക്കര മുല്ലക്കാട് ദേശവിളക്കിന്റെ കാൽനാട്ടിൽ കർമ്മം നടന്നു.മുല്ലക്കാട് ക്ഷേത്ര മൈതാനത്ത് ക്ഷേത്രം മേൽശാന്തി എടമന കൃഷ്ണൻ നമ്പൂതിരി കാൽനാട്ടൽ കർമ്മം നിർവ്വഹിച്ചു.
വിളക്ക് കമ്മിറ്റി പ്രസിഡന്റ് രാമചന്ദ്രൻ കടവാരത്ത്,സെക്രട്ടറി വത്സൻ,പ്രജീഷ്,കുട്ടി നാരായണൻ,ഭാസ്കരൻ,അബ്ദുറഹ്മാൻ, മുഹമ്മദ് മോനു,ഗോപി,പുഷ്പൻ,ബബീഷ്,ബൈജു,ഗംഗാധരൻ എന്നിവർ പങ്കെടുത്തു.
ഈ വർഷം നവംബർ 22 ഞായറാഴ്ചയാണ് അതിഗംഭീരമായ ആലിക്കര മുഴുവൻ വിളക്ക് മഹോത്സവം നടക്കുന്നത്.താലം,ചെണ്ടമേളം,ഉടുക്കു കൊട്ട് എന്നീ വാദ്യമേള ഘോഷങ്ങളുമായി താലമേന്തിയ മാളികപ്പുറങ്ങളുടെയും,ഗജവീരന്മാരുടെ അകമ്പടിയോടുകൂടി 22 ന് വൈകീട്ട് മുലയം പറമ്പത്തു കാവ് ക്ഷേത്ര മൈതാനത്ത് നിന്നും ആരംഭിക്കുന്ന പാലക്കൊമ്പ് എഴുന്നള്ളിപ്പ് രാത്രി 8 മണിയോടുകൂടി മുല്ലക്കാട് ക്ഷേത്ര മൈതാനിയിൽ പ്രവേശിക്കുമ്പോൾ അലി സ്റ്റാർ പന്തൽ വർക്സിന്റെ ദീപവിതാനം വിളക്ക് ആഘോഷങ്ങളുടെ മാറ്റുകൂട്ടുന്നു.അന്നേദിവസം ഉച്ചയ്ക്ക് ക്ഷേത്ര പരിസരത്ത് പഞ്ചാരിമേളം അരങ്ങേറുന്നതാണ്.
രാവിലെ പ്രഭാത ഭക്ഷണം,ഉച്ചയ്ക്ക് പ്രസാദ ഊട്ട്,വൈകുന്നേരം ഭിക്ഷ എന്നിവയും ഉണ്ടായിരിക്കുന്നതാണെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.


