കടവല്ലൂർ അന്യോന്യത്തിന്റെ ഭാഗമായി അന്യോന്യ പരിഷത്ത് നൽകുന്ന ഈ വർഷത്തെ 'വാചസ്പതി - വേദബന്ധു' പുരസ്കാരസമർപ്പണം നടത്തി.


 കടവല്ലൂർ അന്യോന്യത്തിന്റെ ഭാഗമായി അന്യോന്യ പരിഷത്ത് നൽകുന്ന ഈ വർഷത്തെ 'വാചസ്പതി - വേദബന്ധു' പുരസ്കാരസമർപ്പണം നടത്തി. 

സംസ്കൃത ഭാഷക്കും സാഹിത്യത്തിനും നൽകിയ സഭാവനകൾ കണക്കിലെടുത്ത്  ഡോ. ഇ.എം രാജന്  വാചസ്പതി പുരസ്കാരവും, വേദ പരിപോഷണത്തിനു നിലനിൽപ്പിനും  വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തിയതിനു ഡോ. കേശവൻ വെളുത്താട്ടിന് വേദബന്ധു പുരസ്കാരവും സമർപ്പിച്ചത്.



ഞായറാഴ്ച വൈകീട്ട് 5 ന് വേദജ്ഞരുടെ പ്രാർത്ഥനയോടെ ആരംഭിച്ച പൂരസ്കാര സമർപ്പണ ചടങ്ങ്  പത്മശ്രീ അഡ്വക്കേറ്റ് സി.എസ്. വൈദ്യനാഥൻ  ഉദ്ഘാടനം ചെയ്തു.


വേദങ്ങൾ എന്നാൽ നിധികളാണെന്നും അൽപ്പാപ്പം മാത്രമെ അതിൽ നിന്നും ശേഖരിക്കാൻ സാധിച്ചിട്ടുള്ളുവെന്നും അഡ്വ. സി എസ് വൈദ്യനാഥൻ  പറഞ്ഞു. കടവല്ലൂരിൽ ആരംഭിക്കാൻ പോകുന്ന വേദ പാഠശാല നിർമ്മാണത്തിനായി എല്ലാ പിന്തുണയും അട്ടേഹം നേർന്നു.


ഡോക്ടർ സി.എം നീലകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. തുടർന്ന് വാചസ്പതി പുരസ്ക്കാരം ഡോക്ടർ ഇ.എം രാജനും 1 വേദബന്ധു പൂരസ്കാരം ഡോക്ടർ കേശവനും സമർപ്പിച്ചു. പരിഷത്ത് അഡ്വ. വൈദ്യനാഥനേയും അദരിച്ചു. തുടർന്ന്

'ആയുർവേദം സനാതനം' എന്ന വിഷയത്തിൽ ഡോ. ആർ . വി ആനന്ദ് വാചസ്പതി അനുസ്മരണ പ്രഭാഷണവും, സ്വാമി കൃഷ്ണാനന്ദബി അനുഗ്രഹ പ്രഭാഷണവും നടത്തി.അഡ്വ. രഘുരാമ പണിക്കർ, ഡോ. കെ.എ. രവീന്ദ്രൻ, അന്യോന്യ പരിഷത്ത് ജോയിന്റ് സെക്രട്ടറി പി.ബി. ബി ബു എന്നിവർ ആശംസക നേർന്നു സംസാരിച്ചു.

പുരസ്കാര ജേതാക്കളായ ഡോ. രാജൻ ഇ.എം., ഡോ. കേശവൻ വെളുത്താട്ട് എന്നിവർ മറുപടി പ്രസംഗവും നടത്തി.

Post a Comment

Previous Post Next Post