വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് ഇനി രണ്ട് പുതിയ പുരസ്കാരങ്ങൾ


 കേരള പൊലീസിലെ വനിതാ ഉദ്യോഗസ്ഥരുടെ പ്രവർത്തന മികവിന് അംഗീകാരമായി സർക്കാർ രണ്ട് പുതിയ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തി. കേരളത്തിലെ ആദ്യ വനിതാ പൊലീസ് ഉദ്യോഗസ്ഥയായ കമലമ്മയുടെ പേരിലുള്ള കമലമ്മ അവാർഡ് മികച്ച കുറ്റാന്വേഷണത്തിനും കേസുകൾ തെളിവുകളുടെ അടിസ്ഥാനത്തിൽ വിജയകരമായി പൂർത്തിയാക്കുന്നതിനുമാണ് നൽകുക. വനിതാ പൊലീസ് സ്റ്റേഷന്റെ ചുമതല സ്വതന്ത്രമായി വഹിച്ച ആദ്യ ഉദ്യോഗസ്ഥയായ എം. പത്മിനി അമ്മയുടെ പേരിലുള്ള പത്മിനി അവാർഡ് ക്രമസമാധാന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കാണ്. സിവിൽ പൊലീസ് ഓഫീസർ മുതൽ ഡിവൈ.എസ്.പി വരെയുള്ള വനിതാ ഉദ്യോഗസ്ഥർക്ക് പുരസ്‌കാരത്തിന് അർഹതയുണ്ട്.

Post a Comment

Previous Post Next Post