കുന്നംകുളം ചൈതന്യ സ്പെഷൽ സ്കൂളിൽ ഒക്കിപേഷൻ തെറപ്പി, ബിഹേവിയർ തെറപ്പി, ഫിസിയോ തെറപ്പി, സ്പീച്ച് തെറപ്പി എന്നീ ഡിപ്പാർട്ട്മെൻ്റുകൾ ആരംഭിച്ചു.എ.സി.മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. "സപ്പോർട്ട് ചൈതന്യ" - പദ്ധതിയുടെ ബ്രോഷർ കവിയും ഗാനരചയിതാവുമായ പത്മശ്രീ കൈതപ്രം ദാമോധരൻ നമ്പൂതിരി പ്രകാശനം ചെയ്തു. ചൈതന്യ സ്പെഷൽ സ്കൂൾ പ്രസിഡൻ്റ് സി.ഗിരീഷ് കുമാർ ചടങ്ങിൽ അധ്യക്ഷനായി. കർണ്ണാടക സംഗീതാഞ്ജൻ ഷാജി തലവിൽ, നഗരസഭാ സ്ഥിര സമിതി അധ്യക്ഷമാരായ ആർഷ ജിജു, മിഷ സെബാസ്റ്റ്യൻ, നഗരസഭാകൗൺസിലർ എ.എസ്. ശ്രീജിത്ത്, എം.എൻ. സത്യൻ, എം.ബിജു ബാൽ, തൃശൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. താജ്പോൾ പനയ്ക്കൽ, പന്നിത്തടം അൽ - അമീൻ ആശുപത്രി ഡയറക്ടർ ഡോ. മുഹമ്മദ് റോഷൻ,സിയ സൈദു ( ബിഹേവിയർ തെറപ്പിസ്റ്റ് ), ജിൻഷ പവനൻ ( സ്പീച്ച് തെറപ്പിസ്റ്റ് ), ടി. ഗ്രിഗറി സൈമൺ ( ഫിസിയോ തെറപ്പിസ്റ്റ് ) എന്നിവർ സംസാരിച്ചു.സ്കൂളിൽ തെറാപ്പി ബ്ലോക്ക് പണിയാൻ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തുക അനുവദിക്കുമെന്ന് എ.സി.മൊയ്തീൻ എംഎൽഎ പ്രഖ്യാപിച്ചു. ചൈതന്യയിലെ വിദ്യാർഥികൾക്ക് പുതിയ ഗാനം എഴുതി നൽകുമെന്ന് അറിയിച്ചാണ് കൈതപ്രം മടങ്ങിയത്.