തൃശൂർ എരുമപ്പെട്ടി ചിറമനേങ്ങാട് ലക്ഷംവീട് പരിസരത്ത് കളിക്കുന്നതിനിടെ ആഴമുള്ള ആൾമറയില്ലാത്ത കിണറ്റിൽ വീണ പത്തുവയസ്സുകാരനെ യുവാവ് അത്ഭുതകരമായി രക്ഷപ്പെടുത്തി. സൈനുൽ അബിദീനാണ് കിണറ്റിൽ വീണത്. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ മേഴത്തൂർ സ്വദേശി സുൽത്താൻ കിണറ്റിലേക്ക് ചാടി കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു. കുന്നംകുളത്തുനിന്ന് ഫയർഫോഴ്സ് എത്തിയപ്പോഴേക്കും രക്ഷാപ്രവർത്തനം പൂർത്തിയായിരുന്നു. കുട്ടിക്ക് കാര്യമായ പരിക്കുകളില്ല.