നന്നംമുക്ക് പഞ്ചായത്ത് മുട്ട കോഴി വിതരണം നടത്തി


 ചങ്ങരംകുളം :- നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് 2026 വാർഷിക പദ്ധതിയുടെ ഭാഗമായി മുട്ട കോഴി വിതരണം നടത്തി. മൃഗാശുപത്രിയിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ മുഹമ്മദാലി നരണിപ്പുഴ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ റഷീദ് മുതുകാട് സ്വാഗതം പറഞ്ഞു . വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ തസ്നി റഫീക്ക്, dr നഹീൽ എന്നിവർ സംസാരിച്ചു. മെമ്പർമാരായ ഹൈറുനിഷ , ഷബ്‌ന നൗഫൽ, ശാമില ഉസ്മാൻ, റംസീന, സുധീഷ്, റഫീഖ് പെരുമ്പാൾ എന്നിവർ പങ്കെടുത്തു 10 വാർഡുകളിൽ ആണ് ഇന്ന് കോഴി വിതരണം നടത്തിയത് ബാക്കി വാർഡുകളിൽ 24 ന് നടത്തും വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൻ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post