തൃശ്ശൂർ : പൂങ്കുന്നം മാംഗോ ബേക്കറിക്ക് സമീപമുള്ള ട്രാഫിക് സിഗ്നലിൽ സ്വകാര്യ ബസിന് പുറകിൽ മറ്റൊരു സ്വകാര്യ ബസടിച്ച് അപകടം. തൃശ്ശൂർ - ചാവക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന വിഘ്നേശ്വര ബസും തൃശ്ശൂർ - ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന പുതുകുളങ്ങര ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. ഇവരെ തൃശൂരിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


