ജി.എച്ച്.എസ്.എസ് കടവല്ലൂരിലെ എൻ.എസ്.എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ കുന്നംകുളം ഗവൺമെന്റ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും പൊതിച്ചോറുകൾ നൽകി. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടന്ന 'പാഥേയം' എന്ന ഈ ജീവകാരുണ്യ പരിപാടി കഴിഞ്ഞ അഞ്ച് വർഷമായി എല്ലാ നവംബർ 1-നും കടവല്ലൂർ സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ നടത്തിവരുന്നു. പരിപാടിയുടെ ഫ്ലാഗ് ഓഫ് പിടിഎ പ്രസിഡന്റ് മോഹനൻ വി.കെ. നിർവഹിച്ചു.ഭക്ഷണവിതരണം കുന്നംകുളം ഗവ: ആശുപത്രിയിലെ ഡെപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് ഷീന ഉദ്ഘാടനം ചെയ്തു. സുരേഷ് സേവാഭാരതി ചടങ്ങിന് ആശംസകൾ നേർന്നു.ചടങ്ങിനു ശേഷം കുട്ടികൾ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്യുകയും അവരുടെ ക്ഷേമാന്വേഷണങ്ങൾ തിരക്കുകയും ചെയ്തു. എൻ.എസ്.എസ് വളണ്ടിയർ മീഗൽ സി.ബി. സ്വാഗതവും ഫാത്തിമ നെഹ്‌ല നന്ദിയും പറഞ്ഞു. വളണ്ടിയർ ലീഡർമാരായ ഫാത്തിമ ഹന, റാസിക് വി.ടി., ഫാത്തിമ സൻഹ, അഫ്നാൻ എം.എസ്. തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.