പുന്നയൂർക്കുളം അണ്ടത്തോട് പ്രവാസി വ്യവസായിയുടെ ആൾതാമസമില്ലാത്ത വീട്ടിൽ കവർച്ചാ ശ്രമം. പെരുവഴിപ്പുറത്ത് മുഹമ്മദ് അബ്ദുദുറഹ്‌മാൻ്റെ വീട്ടിലാണ് മോഷണ ശ്രമം ഉണ്ടായത്. വ്യാഴാഴ്ച രാവിലെ അയൽവാസികളാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. ഉടൻതന്നെ വിവരം വിദേശത്തുള്ള വീട്ടുകാരെ അറിയിച്ചു. വീട്ടുകാർ സിസിടിവി പരിശോധിച്ചപ്പോൾ സിസിടിവി തകരാറിലാണെന്ന് കണ്ടെത്തി. ഇതോടെ അയൽവാസികൾ വടക്കേക്കാട് പോലീസിനെ വിവരമറിയിച്ചു. തുടർന്ന് വടക്കേക്കാട് എസ്.ഐ ശരത് സോമന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിൻ്റെ മുകൾ നിലയിലെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നിട്ടുള്ളത്. വീട്ടിലെ മുറികളിലെ അലമാരയിൽ നിന്നും സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലാണ്. വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടില്ലെന്നാണ് വിവരം. വീട്ടിലെ സിസിടിവി നശിപ്പിച്ച നിലയിലാണ്. ഡി.വി.ആർ സെറ്റ് മോഷ്ടാക്കൾ കൊണ്ടുപോയിയിട്ടുണ്ട്. മൂന്നുമാസം മുമ്പാണ് വീട്ടുകാർ കുവൈറ്റിലേക്ക് പോയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
പുന്നയൂർക്കുളം അണ്ടത്തോട് പ്രവാസി വ്യവസായിയുടെ ആൾതാമസമില്ലാത്ത വീട്ടിൽ കവർച്ചാ ശ്രമം.
byWELL NEWS
•
0


