വാടക വർധനവ് ഗുരുവായൂർ ദേവസ്വം പിൻവലിച്ചു


 ഓഡിറ്റോറിയം വാടക വർദ്ധനവ് ഗുരുവായൂർ ദേവസ്വം പിൻവലിച്ചു. ഇന്ന് ചേർന്ന ദേവസ്വം ഭരണസമിതി യോഗത്തിലാണ് തീരുമാനം. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനും പഴയ നിരക്കായ 5900 രൂപയായി നിരക്ക് കുറച്ചു. പുതിയ നിരക്കായ 11,800 രൂപ അടച്ച് ഓഡിറ്റോറിയം ബുക്ക് ചെയ്‌തവരുടെ അധിക തുക തിരിച്ചു നൽകും. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ദേവസ്വം ഭരണസമിതി തീരുമാനം മരവിപ്പിച്ചത്.

Post a Comment

Previous Post Next Post