തൃശൂർ C H സെൻ്റർ ഉദ്ഘാടനം നവംബർ 20 വെള്ളിയാഴ്ച്ച വൈകിട്ട് 3 മണിക്ക്.


 തൃശൂർ :കാൻസർ രോഗബാധിതരായി തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കീമോ തെറാപ്പി, റേഡിയേഷൻ തുടങ്ങിയ ചികിത്സകൾക്കായി എത്തുന്ന നിർധനരായ രോഗികൾക്കും, അവരുടെ കൂട്ടിരിപ്പുകാർക്കും സൗജന്യതാമസവും ഭക്ഷണവും ഒരുക്കി ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് തൃശ്ശൂർ സി.എച്ച്. സെന്റർ യാഥാർത്ഥ്യമാകുന്നത്.

ഉന്നതമായ ജനാധിപത്യബോധവും സമാനസ്യസ്നേഹവും ഉയർത്തിപ്പിടിച്ച്, സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കുമായി ജീവിതം സമർപ്പിച്ച മഹാനായ സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ സ്മരണകൾക്ക്, കാരുണ്യപ്രവർത്തനങ്ങളിലൂടെ തുടർച്ചയേകുകയാണ് ഈ സംരംഭം.

മെഡിക്കൽ കോളേജിനു സമീപം സ്വന്തമായി വാങ്ങിയ 41 സെന്റ് ഭൂമിയിൽ 14,000 ചതുരശ്ര അടിയിലേറെ വിസ്തൃതിയിൽ ആദ്യഘട്ടം എന്ന നിലയിൽ അഞ്ചുകോടിയിലേറെ രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച C H സെന്ററിൽ 24 താമസമുറികൾക്കു പുറമെ നമസ്കാരസ്ഥലം, ലൈബ്രറി, അടുക്കള, ഡൈനിങ് ഹാൾ, മയ്യിത്ത് പരിപാലന സൗകര്യം തുടങ്ങി ആവശ്യമായ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

സഹജീവികളുടെ വേദനയിൽ ചേർത്തുപിടിക്കാനുള്ള ഈ കാരുണ്യസമർപ്പണത്തിന്റെ ഉദ്ഘാടനം നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് ബഹുമാനപ്പെട്ട മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പത്മശ്രീ ഡോക്ടർ യൂസഫലി എം.എ.യും ചേർന്നു നിർവഹിക്കുന്നു. മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കും.

          അധ്യക്ഷൻ: സി.എ. മുഹമ്മദ് റഷീദ്
പ്രസിഡന്റ്, തൃശ്ശൂർ സി.എച്ച്. സെന്റർ.

ICU ആംബുലൻസ് സമർപ്പണം:
പി.കെ. കുഞ്ഞാലിക്കുട്ടി
ബഹു. വ്യവസായ ഐടി വകുപ്പ് മന്ത്രി
(ആംബുലൻസ് സ്പോൺസർ ചെയ്തത് സീഷോർ മുഹമ്മദലി)

ബഹ്റൈൻ കെ.എം.സി.സി. സ്പോൺസർ ചെയ്ത ആംബുലൻസ് സമർപ്പണം:
കെ മുരളീധരൻ
ബഹു. ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി

സി.എച്ച്. സെന്റർ വെബ്സൈറ്റ് ലോഞ്ച്:
ഇ.ടി. മുഹമ്മദ് ബഷീർ എംപി
മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി

സി.എച്ച്. സെന്റർ ഡയറക്ടറി പ്രകാശനം:
പി.എം.എ. സലാം
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി

ലൈബ്രറി ഉദ്ഘാടനം:
ഡോ. എം.കെ. മുനീർ
ചെയർമാൻ, ഭരണപരിഷ്കാര കമ്മീഷൻ

പ്രാർത്ഥനാഹാൾ സമർപ്പണം:
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ.

ആശംസകൾ:

കെ.രാധാകൃഷ്ണൻ എം.പി,
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, ടി.എൻ. പ്രതാപൻ
എ.ഐ.സി.സി. സെക്രട്ടറി,
മിനി ഹരിദാസ്
പ്രസിഡന്റ്, അവണൂർ ഗ്രാമപഞ്ചായത്ത്,
പട്ടാഭിരാമൻ
സി.എം.ഡി. കല്യാൺ സിൽക്സ്, വി.കെ. ഹസ്സൻ
ചെയർമാൻ ഫളോറ ഗ്രൂപ്പ്, സി.എച്ച്. റഷീദ്
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്, അഡ്വ. പി.എം. സാദിഖലി
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി,
ഡോ. മോഹൻ കുന്നുമ്മൽ
വൈസ് ചാൻസലർ, ആരോഗ്യസർവ്വകലാശാല, മുഹമ്മദ് ഫൈസി ഓണമ്പിള്ളി
പ്രിൻസിപ്പാൾ, അൻസാർ കോളേജ്, തൃശ്ശൂർ പി.കെ. ജലീൽ ചെയർമാൻ, ബെസ്റ്റ് ഗ്രൂപ്പ്, വി.പി. നന്ദകുമാർ
സിഎംഡി, മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനി, പി.ബി. അബ്ദുൾ ജബ്ബാർ ചെയർമാൻ, ഹോട്ട് പാക്ക് ഗ്രൂപ്പ്, ഫിറോസ് കലാം
ഡയറക്ടർ, ഫ്ഹോറ ഗ്രൂപ്പ്, അൻവർ നഹ
ജനറൽ സെക്രട്ടറി, ദുബൈ കെ.എം.സി.സി, ഡോ. അൻവർ അമീൻ പ്രസിഡന്റ്, ദുബൈ കെ.എം.സി.സി,
ബാവ നവാസ് ഖാൻ
ചെയർമാൻ മാർക്കസ് ഡിവലപ്പേഴ്സ്, മുഹമ്മദ്കുട്ടി,

നന്ദി:പി.കെ. ഷാഹുൽഹമീദ് സെക്രട്ടറി, സി.എച്ച്. സെന്റർ തൃശ്ശൂർ.

Post a Comment

Previous Post Next Post