യുവധാര കലാകായിക സംസാക്കാരിക വേദി കോട്ടോക്കാവ് ക്ഷേത്ര മൈതാനത്ത് ഒരുക്കിയ 11 മത് ഫുട്ബോൾ താജ് പന്നിത്തടം ജേതാക്കളായി


 ചാലിശേരി പെരുമണ്ണൂർ യുവധാര കലാകായിക സംസാക്കാരിക വേദി കഴിഞ്ഞ ഒരാഴ്ചയായി കോട്ടോക്കാവ് ക്ഷേത്ര മൈതാനത്ത് ഒരുക്കിയ 11 മത് ഫുട്ബോൾ ടൂർണമെൻ്റിൽ താജ് പന്നിത്തടം ജേതാക്കളായി


ഫൈനൽ മൽസരത്തിൽ ORPC കേച്ചേരിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് താജ് പന്നിത്തടം ജേതാക്കളായത്.



 ക്ഷേത്ര മൈതാനത്ത് ആയിരകണക്കിന് കായിക പ്രേമികൾ കളിക്കാണുവാൻ എത്തി ഇരുടീമുകൾക്കും കാണികൾ മികച്ച പിൻതുണയും , ആവേശവും നൽകി.


 ഫൈനൽ മൽസരം ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. 

യുവധാര രക്ഷാധികാരി വേണു കുറുപ്പത്ത് അധ്യഷനായി


വിദ്യ മണികണ്ഠൻ , എം.എം. അഹമ്മദുണ്ണി, ഷഹനാസ് റിയാസ് , ചാലിശേരി പോലീസ് സബ് ഇൻസ്പെക്ടർ കെ.ഐ ഡേവീ എന്നിവർ വിശ്ഷ്ടാതിഥികളായി ടീമംഗങ്ങളെ പരിചയപ്പെട്ടു.



ജേതാക്കൾക്ക് പെരുമ്പിലാവ് വിദ്യ റസിഡൻസി നൽകുന്ന ക്യാഷ് പ്രെസ് , ശിവൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിയും ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി , വിദ്യ മണികണ്ഠൻ എന്നിവരും

 സലീം സോമിൽ നൽകുന്ന ക്യാഷ് പ്രെസും , ഷഹനാസ് സിൽക്ക് നൽകിയ റെണ്ണേഴസ് ട്രോഫിയും എം.എം അഹമ്മദുണ്ണിയും , റിയാസ് വിതരണം ചെയ്തു.


വിശ്ഷാടിതിഥികളെ ക്ലബ്ബ് ഭാരവാഹികൾ ആദരിച്ചു.

 

പെരുമണ്ണൂരിൻ്റെ കലാകായിക രംഗത്തും , സംസ്കാരിക്ക രംഗത്തും മാതൃകയായി പ്രവർത്തിക്കുന്ന യുവധാര ഇതിനകം നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്.


പരിപാടികൾക്ക് ക്ലബ്ബ് രക്ഷാധികാരി ബാലൻ , ക്ലബ് പ്രസിഡൻ്റ് വിഷ്ണു , സെക്രട്ടറി റാഷിദ് , ട്രഷറർ റാഫി , ടൂർണ്ണമെൻ്റ് കമ്മിറ്റി ചെയർമാൻ അഭിജിത്ത് , വൈസ് ചെയർമാൻ ശ്രീജിത്ത് , പബ്ലിസിറ്റി ചെയർമാൻ ആകാശ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post