മഴക്കാല ശുചീകരണ പ്രവർത്തനം മാതൃകയായി
എറണാകുളം കണ്ടനാട് ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച നടത്തിയ ശുചീകരണ പ്രവർത്തനം ഗ്രാമത്തിന് മാതൃകയായി.
മാലിന്യ മുക്ത കേരളം എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി മഴക്കാല ശുചീകരണ പ്രവർത്തനങ്ങളാണ് യുവാക്കൾ ഏറ്റെടുത്തത്
പാതയിലെ പാഴ് വസ്തുക്കൾ , പ്ലാസ്റ്റിക് മാലിന്യം എന്നിവ വേർതിരിച്ചു. യാത്രക്കാർക്ക് മറ്റു ഭീഷണിയായ പാഴ് ചെടികളും വെട്ടിമാറ്റി.
അസോസിയേഷൻ അംഗങ്ങൾക്കായി മാലിന്യ നിർമ്മാർജ്ജനം , ജല സംരക്ഷണം , പരിസ്ഥിതി സംരക്ഷണം , വനസംരക്ഷണം , ഹരിത ഊർജ വികസനം എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സും നടത്തി
അസോസിയേഷൻ ഭാരവാഹികളായ പ്രസിഡൻ്റ് ജോസ് മാറശ്ശേരിൽ , സെക്രട്ടറി ബിജു , ജോ:സെക്രട്ടറി പി.ഐ ഇട്ടൂപ്പ് , ട്രഷറർ സന്തോഷ് കാഞ്ഞിരത്തിങ്കൽ എന്നിവർ നേതൃത്വം നൽകി.
Tags:
Ernamkulam



