എസ് വൈ എസ് കൂറ്റനാട് സർക്കിൾ എക്കോ ഗാതറിംഗ് സംഘടിപ്പിച്ചു
ചാലിശ്ശേരി: 'പച്ച മണ്ണിന്റെ ഗന്ധം അറിയുക പച്ച മനുഷ്യരുടെ രാഷ്ട്രീയം പറയുക' എന്ന പ്രമേയത്തിൽ എസ് വൈ എസ് കൂറ്റനാട് സർക്കിൾ കമ്മിറ്റി എക്കോ ഗാതറിംഗ് എന്ന പേരിൽ പരിസ്ഥിതി സാക്ഷരതാ സാമായികം സംഘടിപ്പിച്ചു. ചാലിശ്ശേരി യു.എ അക്കാദമിയിൽ നടന്ന പരിപാടി തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് കമാലുദ്ധീൻ തങ്ങൾ അദ്ധ്യക്ഷനായി. സ്വാബിർ സഖാഫി ചേക്കോട് മുഖ്യപ്രഭാഷണം നടത്തി.
സർക്കിൾ പരിധിയിലെ തെരഞ്ഞെടുക്കപ്പെട്ട പത്തോളം കർഷകരെ സദസിൽ ആദരിച്ചു. മുൻ ഡെപ്യൂട്ടി കളക്ടറും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റുമായിരുന്ന പി. രാജൻ ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകി. മുഹമ്മദ് മുസ്തഫ ലത്തീഫി, വാർഡ് മെമ്പർ വിഎസ് ശിവാസ്, എന്നിവർ ആശംസകളർപ്പിച്ചു. മുസ്തഫ അഹ്സനി ചിറ്റപ്പുറം, സൈനുദ്ധീൻ ഒതളൂർ, അബ്ദുൽ ഗഫൂർ കൂറ്റനാട്, ശിഹാബുദ്ധീൻ അഹ്സനി, അഷ്‌റഫ് അഷ്‌റഫി ആലിക്കര എന്നിവർ പങ്കെടുത്തു. ബഷീർ സുഹ് രി സ്വാഗതവും സിവി മുഹ് യുദ്ധീൻ ഫാളിലി നന്ദിയും പറഞ്ഞു.
പരിസ്ഥിതി സൗഹൃദ ജീവിതത്തിന് സമൂഹത്തെ പാകപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സാമായിക വാരം ആചരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന് ആഗോള വ്യാപകമായി നടക്കുന്ന പരിശ്രമങ്ങളോടുള്ള ഐക്യദാർഢ്യം കൂടിയാണ് എസ് വൈ എസ് കാമ്പയിൻ സംഘടിപ്പിച്ചു വരുന്നത്.സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടന്നു വരുന്നു.



