പഴഞ്ഞിയിൽ സദ്വാർത്താ മഹോത്സവത്തിന് ഇന്ന് തുടക്കം.
പഴഞ്ഞി :അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് ഒരുക്കുന്ന സദ്വാർത്താ മഹോത്സവം വെള്ളി മുതൽ ഞായർ (17-19) വരെ പഴഞ്ഞി പട്ടിത്തടം ഗിൽഗാൽ സഭാ ഹാളിന് സമീപത്തെ ഗ്രൗണ്ടിൽ നടക്കും.
ദിവസവും വൈകീട്ട് 6.30 ന് പൊതുയോഗം ആരംഭിക്കും.
പാസ്റ്റേഴ്സ് അനീഷ് തോമസ്, സാം ടി മുഖത്തല , ജോൺ ശാമുവേൽ എന്നിവർ സംസാരിക്കും.എ സി ജി ചർച്ച് ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും.ശനിയാഴ്ച രാവിലെ 10 ന് നടക്കുന്ന സഹോദരി സമ്മേളനത്തിൽ സിസ്റ്റർ റോസ് ജെയ്മോഹൻ പ്രസംഗിക്കും.
ഞായറാഴ്ച രാവിലെ 9.30 ന് സംയുക്ത സഭായോഗം,3 ന് യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ യുവജന വിദ്യാർഥി സംഗമവും നടക്കും. 75 വയസ് പൂർത്തിയാക്കിയവരെ സമ്മേളനത്തിൽ ആദരിക്കും. എസ് എസ് എൽ സി പ്ലസ്ടു ഉന്നത വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യും. യൂത്ത് വിങ്ങ് മത്സര വിജയികൾക്കും സമ്മാനങ്ങൾ നൽകും.
Tags:
PERUMPILAVU