പാലക്കാട് ജില്ലാതല ഡെങ്കിപ്പനി പ്രതിരോധ ദിനാചരണം നടത്തി


 പാലക്കാട് ജില്ലാതല ഡെങ്കിപ്പനി പ്രതിരോധ ദിനാചരണം നടത്തി


പാലക്കാട്: സാമൂഹ്യ പങ്കാളിത്തത്തോടെ ഡെങ്കിപ്പനിയെ നിയന്ത്രിക്കാം എന്ന സന്ദേശവുമായി സംഘടിപ്പിച്ച ദേശീയ ഡെങ്കിപ്പനി പ്രതിരോധദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര നിർവഹിച്ചു. ഡെങ്കിപ്പനി പടരാതിരിക്കാനാവശ്യ മായ പ്രതിരോധ പ്രവർത്തനങ്ങൾ മഴയ്ക്ക് മുൻപ് പൂർത്തിയാക്കണ മെന്നും എല്ലാ വകുപ്പുകളും ഏകോപനത്തോടെയും ജനപങ്കാളിത്ത ത്തോടെയും കാര്യക്ഷമമായി പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്നും കലക്‌ടർ നിർദേശിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കാവ്യ കരുണാകരൻ അധ്യക്ഷയായി.



ജില്ലാ സർവയലൻസ് ഓഫീസർ ഡോ. ഗീതു മരിയ ജോസഫ് വിഷയാവതരണം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡ യറക്ട‌ർ എം.കെ. ഉഷ, ഡി.വി.സി. യൂണിറ്റ് ഹെൽത്ത് സൂപ്പർവൈ സർ എം. പ്രമോദ്, ജില്ലാ വെക്‌ടർബോൺ ഡിസീസ് കൺട്രോൾ ഓ ഫീസർ കെ.ആർ. ദാമോദരൻ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ടി.എസ്. സുബ്രഹ്‌മണ്യൻ പ്രസംഗിച്ചു. തുടർന്ന് മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി ഡി.വി.സി. യൂണിറ്റ് ജീവനക്കാരും ആശാ പ്രവർത്തകരും സിവിൽ സ്‌റ്റേഷനി ലെ ജീവനക്കാരും ചേർന്ന് സിവിൽ സ്‌റ്റേഷനും പരിസരവും വൃത്തി യാക്കി.

Post a Comment

Previous Post Next Post