പാർട്ട്ടൈം ഓണ്‍ലൈൻ ജോലി നല്‍കാമെന്നും അതിലൂടെ ലക്ഷങ്ങള്‍ സമ്ബാദിക്കാമെന്നുമുള്ള പരസ്യം ഫേസ്ബുക്ക് വഴി നല്‍കി പലരെയും ആകർഷിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേർ അറസ്റ്റില്‍.
പേരാമംഗലം പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ മലപ്പുറം സ്വദേശികളായ ദില്‍ഷാദ് അലി(22), മുഹമ്മദ് ബാസില്‍( 22) എന്നിവരെയാണ് പേരാമംഗലം എസ്‌എച്ച്‌ഒ ഹരീഷ് ജെയിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മലപ്പുറത്തുനിന്നും അറസ്റ്റുചെയ്തത്.
അന്വേഷണസംഘത്തില്‍ സബ് ഇൻസ്പെക്ടർ ഫയാസ്, എസ്‌സിപിഒമാരായ ബിൻ, ബിനോയ്, സിപിഒമാരായ ആവർശി, വിനീത് എന്നിവരുമുണ്ടായിരുന്നു.
Tags:
THRISSUR