ടോറസ് ലോറി മോഷണം പ്രതികളെ ചാലിശേരി പോലീസ് കന്യാകുമാരിയിൽ നിന്ന് പിടികൂടി അറസ്റ്റ് ചെയ്തു.

 

ടോറസ് ലോറി മോഷണം പ്രതികളെ ചാലിശേരി പോലീസ് കന്യാകുമാരിയിൽ നിന്ന് പിടികൂടി അറസ്റ്റ് ചെയ്തു.




നിര്‍ത്തിയിട്ട ടോറസ് ലോറി മോഷ്ടിച്ച് കടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം കൊളത്തൂര്‍ കോഴിതൊടുവില്‍ ഷാക്കിര്‍ അലി(31), മലപ്പുറം തിരുവന്പലം കൂരിതൊടിയില്‍ അനസ്(26) എന്നിവരെയാണ് ചാലിശ്ശേരി എസ്.ഐ വി.ആര്‍ റെനീഷും സംഘവും അറസ്റ്റുചെയ്തത്. 

മെയ് എട്ടിന് അർദ്ധരാത്രി ചാലിശ്ശേരി പെട്രോൾ പമ്പിന് മുമ്പിൽ നിന്നും ടോറസ് ലോറി മോഷ്ടിച്ചു കൊണ്ട് പോയത്. ലോറിയുടെ ചില്ല് തകർത്ത് കീ കണക്ഷൻ വിഛേദിച്ചശേഷം വാഹനം മോഷ്ടിച്ചു കൊണ്ട് പോവുകയും സംഭവത്തിന്‌ ശേഷം മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. പ്രതികളെ സി.സി.ടി.വി ഉൾപ്പടെയുള്ള അന്വേഷണത്തിലൂടെയാണ് ചാലിശ്ശേരി പൊലിസ് കന്യാകുമാരിയില്‍ നിന്നും പിടികൂടിയത്. ഷൊർണൂർ ഡി.വൈ.എസ്.പി പി.സി ഹരിദാസിന്റെ യും ചാലിശ്ശേരി സി.ഐ കെ സതീഷ്കുമാറിന്റെയും നിർദേശപ്രകാരമായിരുന്നു അന്വേഷണം. ചാലിശ്ശേരി എസ് .ഐ വി.ആര്‍ റനീഷ് ജി.എച്ച്.ഐ ജയകുമാർ, സി.പി.ഒമാരായ രജിത്, പ്രശാന്ത് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു

Post a Comment

Previous Post Next Post