ഈ വർഷത്തെ നരേന്ദ്രപ്രസാദ് സാഹിത്യ പുരസ്കാരം
കുറ്റനാട്ടുകാരി പ്രിയങ്ക പവിത്രന് .
ബിഎന്‍എസ്കെയുടെ പ്രൊഫസര്‍ നരേന്ദ്രപ്രസാദ് സ്മാരക സാഹിത്യ പുരസ്കാരത്തിന് എഴുത്തുകാരി പ്രിയങ്ക പവിത്രന്‍ അര്‍ഹയായി. കവിതാ രചനാ മേഖലയിലെ മികച്ച നേട്ടങ്ങളാണ് പ്രിയങ്കയെ പുരസ്കാരത്തിന് അർഹയാക്കിയത്. കൂറ്റനാട് സ്വദേശിയായ പ്രിയങ്കയുടെ വിടരുക നീയെന്‍റെ പൂവേ എന്ന കവിതാ സമാഹാരം ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു.
കലാകാരന്‍മാരുടെ സംഘടനയായ നന്മയുടെ നേതൃത്വത്തിലുളള വനിത കൂട്ടായ്മയായ സര്‍ഗവനിത തൃത്താല മേഖല സെക്രട്ടറിയും സംസ്ഥാന എക്സിക്യൂട്ടീവ് സമിതി അംഗവുമാണ് പ്രിയങ്ക. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുൻ മന്ത്രി സുരേന്ദ്രൻ പിള്ള, സംവിധായകൻ സുരേഷ് ബാബു, സംവിധായകൻ തുളസീദാസ്, ഡോ.പ്രവീൺ എന്നിവരുടെ സാന്നിധ്യത്തിൽ പുരസ്കാരം ഏറ്റുവാങ്ങി.



