യു എ ഇ യിൽ കെ.എം.സി.സി ചാലിശ്ശേരി പഞ്ചായത്ത് കൺവെൻഷനും പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഫൈസൽ മാഷിന് സ്വീകരണവും നൽകി.
ദുബൈ അബു ഹൈൽ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്
ദുബൈ കെ എം സി സി പാലക്കാട് ജില്ല ജനറൽ സെക്രട്ടറി ഗഫൂർ മാരായം കുന്ന് ഉദ്‌ഘാടനം ചെയ്തു .
ടി.എം.എ സിദ്ധീഖ് അധ്യക്ഷനായി.
കെ.എം.സി.സി തൃത്താല മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം മുൻ ജില്ലാ പ്രസിഡണ്ട് ഫൈസൽ തുറക്കൽ ഫൈസലിന് നൽകി . സയ്യിദ് സക്കീർ ഹുസൈൻ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി
ഫൈസൽ തുറക്കൽ , ജില്ല വൈസ് പ്രസിഡൻ്റ് ജമാൽ കൊഴിക്കര, മണ്ഡലം ജനറൽ സെക്രട്ടറി അനസ് മാടപ്പാട്ട് , നൗഫൽ കരിമ്പ, നൂർ ആനക്കര , സെയ്ദ് മുഹമ്മദ് , കിരൺ സംസാരിച്ചു . സ്വീകരണത്തിന് ഫൈസൽ മാഷ് മറുപടി പറഞ്ഞു.
ചാലിശ്ശേരി പഞ്ചായത്ത് ദുബൈ കെ.എം.സി.സി കമ്മിറ്റിയുടെ പ്രഖ്യാപനം മണ്ഡലം പ്രസിഡണ്ട് ഫൈസൽ തിരുമിറ്റക്കോട് നിർവ്വഹിച്ചു .
ഭാരവാഹികളായി അബ്ദുൽ ജസീം കെ.ടി ( പ്രസിഡൻ്റ് ) സാദിഖ് ടി.എം. ( ജനറൽ സെക്രട്ടറി ) അൻസാർ അറക്കൽ ( ട്രഷറർ ) നിസാമുദ്ധീൻ എം.കെ , അബ്ബാസ് .ടി.എം, റിയാസ് അറക്കൽ ( വൈസ് .പ്രസിഡൻ്റ് ) റിയാസ് കുന്നത്തേരി , താഹിർ ആലിക്കര , സാലി.കെ.ടി ( സെക്ര ) എന്നിവരെ തെരഞ്ഞെടുത്തു.
സയ്യിദ് ജാഫർ തങ്ങൾ പ്രാർത്ഥന നടത്തി
മണ്ഡലം വൈസ് പ്രസിഡൻ്റ കെ.എച്ച് ഫൈസൽ സ്വാഗതവും ടി.എം.സാദിഖ് നന്ദിയും പറഞ്ഞു .



