പഞ്ചായത്തിന്റെ ഭരണ സ്തംഭനത്തിനെതിരെ കടവല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി 10 ദിവസം നീണ്ടു നില്‍ക്കുന്ന ജനകീയ പ്രക്ഷോഭം ആരംഭിച്ചു. പഞ്ചായത്തിന്റെ 20 വാര്‍ഡുകളിലും പ്രതിഷേധാഗ്‌നിജ്വാല തെളിയിച്ചു കൊണ്ടാണ് പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. പെരുമ്പിലാവ് ആല്‍ത്തറ വാര്‍ഡില്‍ മണ്ഡലം പ്രസിഡന്റ് ഫൈസല്‍ കാഞ്ഞിരപ്പള്ളി പ്രതിഷേധ ജ്വാല തെളിയിച്ചു കൊണ്ട് മണ്ഡലതല ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് മറ്റെല്ലാ വാര്‍ഡുകളിലും ബൂത്തു പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല തെളിയിച്ചു
. ക്ഷേമ പെന്‍ഷന്‍, വഴിവിളക്കുകള്‍, റോഡുകളുടെ അറ്റകുറ്റപ്പണി, കുടിവെള്ള വിതരണം തുടങ്ങി ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകാത്ത ഭരണസമിതിക്കെതിരെ വരും ദിവസങ്ങളില്‍ രാപ്പകല്‍ സമരം, ഭവന സന്ദര്‍ശനം, പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളുമാണ് 10 ദിവസത്തെ പ്രക്ഷോഭത്തില്‍ നടക്കുന്നത്




