ഇറുമ്പകശേരി എ യു പി സ്കൂളിൽ പൂർവ്വ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു.
തിരുമിറ്റക്കോട്,
ഇറുമ്പകശ്ശേരി എ.യു.പി. സ്കൂളിൽ 5 മുതൽ 7 വരെ പഠിച്ച 1988 വർഷത്തെ പൂർവ്വ വിദ്യാർഥികളുടെ സംഗമം സ്കൂളിൽ വിവിധ പരിപാടികളോടെ നടന്നു. അധ്യാപകരെ ആദരിക്കൽ, ഉപഹാരസമർപ്പണം, വിവിധ കലാപരിപാടികൾ എന്നിവ നടന്നു. പ്രധാനാധ്യാപിക പി.മിനി, മുൻ പ്രധാനാധ്യാപകരായ വി.രാജേശ്വരി, എം. കെ.സീന, അധ്യാപകർ സി.മൂസ, കെ.എസ്. മോഹനൻ, പി.കെ.ആലിക്കുട്ടി, സി.ജെ. പ്രകാശ് വിദ്യാർഥികളായ പി.സൈനുദ്ദീൻ നസീർ, എ.പി. സുരേഷ് ബാബു, കെ.പി. സുചിത്ര , ടി.പി. നിഷ , ദേവീ സുസ്മിത, പി.മുംതാസ്, ഷമീർ ബാബുരാജ് എന്നിവർ നേതൃത്വം നൽകി.
.



