ചാലിശേരിയിൽ ഓപ്പൺ ജിം പണികൾ പുരോഗമിക്കുന്നു.
ചലിശേരിയിൽ പഞ്ചായത്തിൽ വ്യായാമത്തിലൂടെ ആരോഗ്യം സംരക്ഷിക്കാൻ ഓപ്പൺ ജിം വരുന്നു.
തൃത്താല എം.എൽ.എയും തദ്ദേശസ്വയഭരണ - എക്സെസ് മന്ത്രി എം.ബി. രാജേഷിൻ്റെ ആസ്ഥിവികസനഫണ്ടിൽ നിന്ന് തൃത്താലയിലെ നാല് പഞ്ചായത്തുകളിൽ ഓപ്പൺ ജിം പ്രവർത്തികൾ പുരോഗമിച്ച് വരുന്നു.
ചാലിശേരി , തിരുമിറ്റക്കോട് , നാഗലശേരി , പട്ടിത്തറ പഞ്ചായത്തുകളിലാണ് നിർമ്മാണം നടക്കുന്നത്. ആദ്യം പൂർത്തിയാക്കുന്നത് ചാലിശേരി പഞ്ചായത്തിലാണ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ പ്രധാനപ്പെട്ട വാഗാദനങ്ങളിൽ ഒന്നായിരുന്നു മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും സ്ഥലം ലഭ്യമാക്കിയാൽ ഓപ്പൺ ജിം സ്ഥാപിക്കുമെന്നത്. അതിൻ്റെ ഭാഗമായാണ് ആദ്യഘട്ടത്തിൽ 4 പഞ്ചായത്തുകളിൽ ഓപ്പൺ ജിം യഥാർത്ഥ്യമാകുന്നത്.
മറ്റു നാല് പഞ്ചായത്തുകളിൽ
സ്ഥലം ലഭ്യമാകുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട് അതിനുള്ള ഫണ്ടും മാറ്റിവെച്ചിട്ടുണ്ട്.
തൃത്താല മണ്ഡലത്തിൽ ആദ്യമായി നടപ്പിലാകുന്നത്
ചാലിശേരി പതിമൂന്നാം വാർഡ് അങ്ങാടി ഹൈസ്കൂൾ റോഡിൽ ജി.സി.സി. ക്ലബ്ബിന് സമീപമാണ്
ഓപ്പൺ ജിംനായി പഞ്ചായത്ത് ആറ് സെൻ്റ് ( 2500 ചതുരശ്രടി ) സ്ഥലം വിട്ട് നൽകിയത് ഇവിടെ 20 ലക്ഷം രൂപയിലധികം രൂപ ചിലവഴിച്ച് ആധുനിക സംവിധാനങ്ങളോടെയുള്ള ഓപ്പൺ ജിം വരുന്നത്.
സമൂഹത്തിൽ ജീവിതശൈലീ രോഗങ്ങൾ വർദ്ധിച്ച് വരുന്ന കാലഘട്ടത്തിൽ പ്രഭാത നടത്തിനുശേഷം ഗ്രാമത്തിലെ എല്ലാവർക്കും സൗജന്യമായി വ്യായാമം ചെയ്യുവാൻ ഓപ്പൺ ജിം വഴികഴിയും .
നിറയെ പാറക്കൂട്ടങ്ങളായിരുന്ന സ്ഥലത്ത് ഇവമാറ്റിയ ശേഷം ങ്കരിങ്കൽ കൊണ്ട് ഭിത്തിക്കെട്ടി മണ്ണിട്ട് നിരപ്പാക്കി
നിലത്ത് ഇഷ്ടിക വിരിക്കൽ , ചുറ്റും ഇരുമ്പ് നെറ്റി കെട്ടി സുരക്ഷിതമാക്കി എന്നീ പണികൾ പൂർത്തിയായി .ഇനി വ്യായമത്തിന് ഉപയോഗിക്കുന്ന സാമഗ്രികൾ ഘടിപ്പിക്കുന്നതോടെ പദ്ധതി യഥാർത്ഥ്യമാകും
ജൂൺ പകുതിയോടെ മണ്ഡലത്തിലെ ആദ്യത്തെ ഓപ്പൺ ജിം മന്ത്രി എം.ബി. രാജേഷ് നാടിന് സമർപ്പിക്കും



