കുന്നംകുളം നഗരത്തിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി
കുന്നംകുളം നഗരത്തിൽ നിന്നും കാണാതായ നാലു വയസ്സുകാരിയെ പോലീസ് കണ്ടെത്തി.പാവറട്ടിയിൽ നിന്നാണ് പോലീസ് കുട്ടിയെ കണ്ടെത്തിയത്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാൻ സബ്ഇൻസ്പെക്ടർ ജീഷിൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.