ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിക്ക് കീഴിലുള്ള മേലെ അങ്ങാടി സെൻ്റ് ജോർജ് കുടുംബയൂണിറ്റിൻ്റെ നേതൃത്വത്തിൽ അനുമോദന സദസ് നടത്തി.


 ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിക്ക് കീഴിലുള്ള മേലെ അങ്ങാടി 

സെൻ്റ് ജോർജ് കുടുംബയൂണിറ്റിൻ്റെ നേതൃത്വത്തിൽ അനുമോദന സദസ് നടത്തി.



 പുലിക്കോട്ടിൽ കുഞ്ഞുമോൻ്റെ ഭവനത്തിൽ വെച്ച് നടത്തിയ പരിപാടി വികാരി ഫാ. ഡിൽജോ ഏലിയാസ് കൂരൻ ഉദ്ഘാടനം ചെയ്തു. 


ജോബിൻ ജോണി വചനസന്ദേശം നൽകി 


എസ്.എസ്. എൽ.സി , പ്ലസ്ടു പരീക്ഷകളിൽ യൂണിറ്റിൽ നിന്ന് വിജയിച്ച വിദ്യാർത്ഥികൾക്ക് വികാരി മെമ്മൻ്റോ നൽകി അനുമോദിച്ചു.


യൂണിറ്റ് വാർഷികത്തിൽ പരിപാടികൾ അവതരിപ്പിച്ച യൂണിറ്റ് അംഗങ്ങൾക്ക് സമ്മാനദാനവും വിതരണം ചെയ്തു.


പരിപാടികൾക്ക് യൂണിറ്റ് സെക്രട്ടറി പി.യു. എഡ്ബി , ട്രഷറർ സി.കെ. ചെറിയാൻ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post