ടി.കെ.ഉണ്ണികൃഷ്ണൻ മാസ്റ്റർ അനുസ്മരണം നടത്തി.
ഞാങ്ങാട്ടിരിയുടെ രാഷ്ട്രീയ-സാംസ്കാരിക ഭൂപടത്തിലെ നിറസാന്നിദ്ധ്യമായിരുന്ന ടി.കെ.ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ അനുസ്മരണ സമ്മേളനം നടത്തി
ചൊവ്വാഴ്ച രാവിലെ മാട്ടായ സെൻ്ററിൽ പ്രഭാതഭേരി സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം ടി.കെ നാരായണ ദാസ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
ഞാങ്ങാട്ടിരിയിൽ ചേർന്ന അനുസ്മരണ പൊതുയോഗം സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
ടി.കെ.ചന്ദ്രശേഖരൻ മാസ്റ്റർ അദ്ധ്യക്ഷനായി
ജില്ലാ കമ്മിറ്റിയംഗം ടി.കെ.നാരായണദാസ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.ഏരിയ സെക്രട്ടറി ടി.പി.മുഹമ്മദ് മാസ്റ്റർ, ഏരിയാ കമ്മിറ്റിയംഗം വി.അനിരുദ്ധൻ, വി.പി.ഐദ്രു മാസ്റ്റർ, ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ പത്നി ശകുന്തള ടീച്ചർ തുടങ്ങിയവർ സംസാരിച്ചു..
എസ്. എസ്. എൽ. സി , പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയവരെ അനുമോദിച്ചു.
സി പി ഐ എം ഞാങ്ങാട്ടിരി ലോക്കൽ സെക്രട്ടറി എം ഉമാശങ്കർ സ്വാഗതവും ടി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.



