ചാലിശേരി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന സൗജന്യ ഇംഗ്ലീഷ് ഗ്രാമർ ക്ലാസ് സമാപിച്ചു.
വായനശാല ഹാളിൽ വെച്ച് നടന്ന സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആനി വിനു ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡൻ്റ് ബാബു പി ജോർജ് അധ്യഷനായി
ചാലിശേരി സബ് ഇൻസ്പെക്ടർ വി.ആർ. റെനീഷ് മുഖ്യാതിഥിയായി
വിദ്യാർത്ഥികൾക്ക് എസ്.ഐ പുസ്തകങ്ങൾ വിതരണം ചെയ്തു.
എക്സ്ക്യൂട്ടീവ് അംഗം പി.കെ. മോഹൻദാസ് , ഷാജിമോൾ ആൻഡ്രി , സി.വി. ഷാബു മാസ്റ്റർ , വിദ്യാർത്ഥികളായ ആൻമരിയ , വികാസ് എന്നിവർ സംസാരിച്ചു.
Tags:
CHALISSERY



