പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി എടത്തില്‍ വീട്ടില്‍ ലോറൻസി (52)നെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.ഇതേ കേസില്‍ കഴിഞ്ഞ ദിവസം ചാലക്കുടി മണ്ഡ ലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന എറണാകുളം തൃക്കാ ക്കര തൈക്കാട്ടുകര സ്വദേശി ബോസ്കോ കളമശേരി (39)യെ അറസ്റ്റ് ചെയ്തിരുന്നു.
പറവൂർ സ്ത്രീ പീഡനക്കേസില്‍ പ്രതിയാക്കുമെന്നും പരാതി ഒത്തുതീർക്കാൻ രണ്ടരക്കോടി നല്‍കണമെന്നും അല്ലെങ്കില്‍ യൂട്യുബ് ചാനലിലൂടെ പീഡനവിഷയം പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി തൃശൂർ പാപ്പിനിവട്ടം സ്വദേശിയില്‍നിന്നു പണം ആവശ്യപ്പെട്ടെന്നാണു കേസ്. പരാതിക്കാരന്‍റെ ബിസിനസ് പങ്കാളിയെ വിളിച്ചാണു പണം ആവശ്യപ്പെട്ടത്. പിന്നീട് പ്രതികള്‍ പരാതിക്കാരനെ അപകീർത്തിപ്പെടുത്തു ന്ന വീഡിയോഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസില്‍ ഇൻസ്പെക്ടർ എം. സുജിത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. വിശദമായ അന്വേഷണത്തിലാണ് ലോറൻസ് പിടിയിലായത്. പണം ആവശ്യപ്പെടുന്നത് ഉള്‍പ്പെടെയുള്ള ഓഡിയോ പോലീസിനു ലഭിച്ചിട്ടുണ്ട്. എസ്‌ഐ പ്രമോ ദ്, എഎസ്‌ഐ ദുർഗാലക്ഷ്മി, സിപിഒമാരായ വൈശാഖ്, ഷാൻ, അരുണ്‍ജിത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രചരിപ്പിക്കുകയും ചെയ്തു.
Tags:
THRISSUR




