കുന്നംകുളം പാറേമ്പാടത്ത് വ്യാജ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു
കുന്നംകുളം പാറേമ്പാടത്ത് ചികിത്സിക്കാന്‍ ആവശ്യമായ രേഖകളില്ലാതെ പൈല്‍സിനും ഫിസ്റ്റുലയ്ക്കും ചികിത്സ നടത്തിയ വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം പാററേമ്പാടത്ത് വാടക വീടെടുത്ത് വ്യാജമായി ചികിത്സ നടത്തിവന്നിരുന്ന 53 വയസ്സുള്ള പ്രകാശ് മണ്ടലിനെയാണ,് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്റെ നിര്‍ദ്ദേശപ്രകാരം പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ ജീഷിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
Tags:
KUNNAMKULAM




