ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് അറിയിപ്പ്


 ചാലിശ്ശേരി പഞ്ചായത്ത് പരിധിക്കുള്ളില്‍ സ്വകാര്യ വ്യക്തികളുടെ വീട്ടില്‍ നിന്നും അയല്‍വാസികളുടെ വീടുകളിലേക്ക് അപകടകരമായി നില്‍ക്കുന്ന മരങ്ങളും, അവയുടെ ശിഖരങ്ങളും അടിയന്തിരമായി മുറിച്ചു മാറ്റണം. കാലവര്‍ഷം ശക്തിപ്പെടുന്നത് മൂലം ഉണ്ടാകാവുന്ന നാശനഷ്ടങ്ങള്‍ ഒഴിവാക്കപ്പെടണമെന്നും,


 അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മൂലം വ്യക്തികള്‍ക്കോ, അവരുടെ ജീവനോ, സ്വത്തിനോ നാശനഷ്ടം സംഭവിച്ചാല്‍ ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 30(2) പ്രകാരം ഇതിന്മേല്‍ ഉണ്ടായേക്കാവുന്ന സകലമാന കഷ്ടനഷ്ടങ്ങള്‍ക്കും മരങ്ങളുടെ ഉടമസ്ഥര്‍ മാത്രം ഉത്തരവാദിയായിരിക്കുമെന്നും ചാലിശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Post a Comment

Previous Post Next Post