വെള്ളറക്കാട് പഞ്ചായത്ത് ഓഫീസിനുസമീപം നിയന്ത്രണംവിട്ട ഇന്നോവ കാർ റോഡരുകില്‍ കൂട്ടിയിട്ടിരുന്ന മരത്തടികളില്‍ ഇടിച്ചു.ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്നവർ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.
കുന്നംകുളം ഭാഗത്തുനിന്നുവന്ന കാർ റോഡരുകിലെ മരത്തിന്‍റെ വശത്തും സൂചനാ ബോർഡിലും ഇടിച്ചതിനുശേഷം കൂട്ടിയിട്ടിരുന്ന മരത്തടികളില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്‍റെ മുൻവശവും ഇടതുവശവും തകർന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുമ്ബില്‍ നിർമിച്ച സൂചനാബോർഡും റോഡരുകിലുണ്ടായിരുന്ന വലിയ മരത്തടിയും അഞ്ച് മീറ്ററോളം ദൂരത്തേക്ക് തെറിച്ചുവീണു. ഭാഗ്യംകൊണ്ട് മാത്രമാണ് യാത്രക്കാർ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. അതേസമയം കുന്നംകുളം - വടക്കാഞ്ചേരി സംസ്ഥാനപാതയോരത്ത് മരമില്ലിലെ മരത്തടികള്‍ കൂട്ടിയിടുന്നത് അപകടഭീഷണി ഉയർത്തുന്നതായി പരാതിയുണ്ട്.
Tags:
ERUMAPPETY




