കുന്നംകുളം നഗരസഭയുടെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.


 കുന്നംകുളം നഗരസഭയുടെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 



തുറക്കുളം മത്സ്യ മാർക്കറ്റിനടുത്ത് ടി.കെ. കൃഷ്ണൻ റോഡിൽ ശുചീകരണം നടത്തി ചെയർപേഴ്‌സൺ സീത രവീന്ദ്രൻ ശുചീകരണ യജ്ഞം ഉദ്‌ഘാടനം ചെയ്തു. 





വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ, സ്ഥിരം സമിതി  അധ്യക്ഷന്മാരായ പി.എം. സുരേഷ്, സജിനി പ്രേമൻ, ടി. സോമശേഖരൻ, കൌണ്‍സിലര്‍മാര്‍,  ക്ലീൻ സിറ്റി മാനേജർ ആറ്റ്ലിപി.ജോൺ, സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.എ. വിനോദ്, എ. രഞ്ജിത്ത്, പബ്ലിക്ക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എം.എസ്. ഷീബ, പി.എസ്. സജീഷ്, പി.പി വിഷ്ണു തുടങ്ങിയവർ പൊതു ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 


ഹരിതകർമ്മസേനാംഗങ്ങൾ, നഗരസഭ ശുചീകരണ തൊഴിലാളികൾ, നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ കുടുംബശ്രീ പ്രവർത്തകർ സന്നദ്ധ സംഘടന പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. 


തുടര്‍ന്ന് മുഴുവന്‍ വാര്‍ഡുകളിലും കൌണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സാനിറ്റേഷൻ കമ്മിറ്റി, സന്നദ്ധ സംഘടന എന്നിവര്‍ വാർഡ് തല പൊതു ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.


കാലവര്‍ഷത്തിനു മുൻപ് നഗരത്തിലെ പ്രധാന കൈ തോടുകള്‍,  പൊതു ഓടകള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങളും പായലുകളും നീക്കം ചെയ്യുക, നീരൊഴുക്ക് സുഖമമാക്കി വെള്ളക്കെട്ട് ഒഴിവാക്കുക, സമ്പൂർണ്ണ മാലിന്യ നിർമ്മാർജനം, ജലജന്യ-കൊതുക് ജന്യ രോഗപ്രതിരോധ നടപടികൾ ശക്തമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്.


 കിണര്‍ ക്ലോറിനേഷൻ, സോഴ്സ് റിഡക്ഷൻ, ഫോഗിങ്, സ്‌പ്രേയിങ് തുടങ്ങിയ കൊതുക് നശീകരണ പ്രവർത്തനങ്ങളും ആശാ വര്‍ക്കര്‍മാര്‍, എൻ.എസ്.എസ്. വളണ്ടിയര്‍മാര്‍ വാർഡുകളിൽ നടത്തി വരുന്നുണ്ട്. 1874 കിണറുകളിൽ ഇതിനോടകം ക്ലോറിനേഷൻ പൂർത്തിയായി. 


തോടുകളുടെയും ഓടകളുടെയും ശുചീകരണത്തിന് ചിലയിടങ്ങളില്‍ ജെ.സി.ബി., ഹിറ്റാച്ചി എന്നിവയും സജ്ജമാക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

#SwachhSurvekshan2024

#Premonsooncleaning

Post a Comment

Previous Post Next Post