രണ്ട് വയസുകാരൻ പാടത്തെ വെള്ളത്തിൽ മുങ്ങി മരിച്ചു.
തൃശൂർ : രണ്ട് വയസുകാരൻ പാടത്തെ വെള്ളത്തിൽ മുങ്ങി മരിച്ചു. പഴുവിൽ വെസ്റ്റ് ജവഹർ റോഡിൽ തറയിൽ സിജോയുടെ മകൻ ജെർമിയയാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം മറ്റു കുട്ടികൾക്കൊപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടി വീട്ടുകാർ അറിയാതെ വീടിൻ്റെ ഗേറ്റ് തുറന്ന് വീടുനു മുന്നിൽ വെള്ളം നിറഞ്ഞ് കിടക്കുന്ന പാടത്തെത്തുകയായിരുന്നു. അതുവഴി വന്ന ബൈക്കു യാത്രക്കാരായ യുവാക്കളാണ് കുട്ടിയെ വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ പഴുവിൽ ആശപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട് അന്തിക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു പിതാവ് സിജോ വിദേശത്താണ്.
അമ്മ: സീമ, സഹോദരങ്ങൾ:ജെയ്ഡൻ, ജോഷ്വ .
Tags:
OBITUARY


