തൃശ്ശൂർ-കുറ്റിപ്പുറം റോഡ് നിർമ്മാണ സ്തംഭനം: കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്


 തൃശ്ശൂർ-കുറ്റിപ്പുറം റോഡ് നിർമ്മാണ സ്തംഭനം: കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്


തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാനപാതയുടെ നിർമ്മാണത്തിന് ജർമൻ സർക്കാരിന്റെ സഹായ ധനമായ229 കോടി രൂപ ലഭിച്ചിട്ടും റോഡ് പണി സ്തംഭിച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മണലൂർ എംഎൽഎ മുരളി പെരുനെല്ലിക്ക് ഒഴിഞ്ഞുമാറാൻ ആകില്ലെന്നും, കല്ലുംപുറം മുതൽ തൃശ്ശൂർ പാറമേക്കാവ് ക്ഷേത്ര നട വരെയുള്ള ഈ നാലുവരി പാതയിൽ മണലൂർ നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന ചൂണ്ടൽ സെന്റർ മുതൽ മുഴുവഞ്ചേരി വരെയുള്ള ഭാഗം മാത്രമാണ് (ചൂണ്ടൽ ഗ്രാമപഞ്ചായത്ത്) രണ്ടുവരി പാതയായി അവശേഷിച്ചിട്ടുള്ളത്,



ഇതിനെതിരെ ചെറുവിരൽ പോലും അനക്കുവാൻ മണലൂർ എംഎൽഎ തയ്യാറായിട്ടില്ലെന്നുംപാവറട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി സെക്രട്ടറി സി.സി. ശ്രീകുമാർ പറഞ്ഞു. 


 പാവറട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി. ജെ.സ്റ്റാൻലിയുടെ അധ്യക്ഷതയിൽ ചേർന്ന പാവറട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം,

 റോഡ് നിർമ്മാണം സ്തംഭിക്കുകയും മണലൂർ നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന പാതയുടെ ഭാഗം മാത്രം രണ്ടുവരിയായി അവശേഷിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ബുധനാഴ്ച രാവിലെ കേച്ചേരിയിൽ പ്രക്ഷോഭം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.

 കേച്ചേരി സെൻട്രൽ ആരംഭിക്കുന്ന സമരപരിപാടി നാലുവരി പാതയ്ക്കായി 2019 കേച്ചേരി പുഴക്ക് കുറുകെ നിർമ്മാണം ആരംഭിച്ച് അപ്പ്രോച്ച് റോഡ് പണിയാതെ ഉപേക്ഷിച്ച അനാഥമായി കിടക്കുന്ന കേച്ചേരി പാലത്തിൽ വമ്പൻ റീത്ത് സമർപ്പിക്കുന്നു. 


ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ജയ്സൺ ചാക്കോ, ജറോം ബാബു, പി.വി നിവാസ്, എം.എം ഷംസുദീൻ, എൻ.എ നൗഷാദ്, ബാബു ആളൂർ, മണ്ഡലം പ്രസിഡൻ്റുമാരായ ആർ.എം ബഷീർ, ഷാജു തരകൻ, പ്രസാദ് വാക, ആൻ്റോ ലിജോ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post