കെഎംപിയു സംസ്ഥാന സമ്മേളനം നാളെ തിരുവനന്തപുരത്ത്


 *കെഎംപിയു സംസ്ഥാന സമ്മേളനം നാളെ തിരുവനന്തപുരത്ത്* 


: മാധ്യമ പ്രവര്‍ത്തന മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ സ്വതന്ത്ര ട്രേഡ് യൂണിയന്‍ സംഘടനയായ കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ തിരുവനന്തപുരം പിഡബ്ലൂഡി റസ്റ്റ് ഹൗസ് ഹാളില്‍ നടക്കും. സമ്മേളനത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള നൂറ്റിയന്‍പതോളം പ്രതിനിധികള്‍ പങ്കെടുക്കും.



 രാവിലെ പത്തിന് സംസ്ഥാന പ്രസിഡന്റ് എം.റഫീഖ് പതാകയുയര്‍ത്തുന്നതോടെ സമ്മേളനം ആരംഭിക്കും. തുടര്‍ന്നു നടക്കുന്ന ഉദ്ഘാടന സമ്മേളനം ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്യും. എം.വിന്‍സന്റ് എംഎല്‍എ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. അഡി.അഡ്വക്കറ്റ് ജനറല്‍ കെ.പി.ജയചന്ദ്രന്‍, തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണന്‍, ആള്‍ ഇന്ത്യ ന്യൂസ് പേപ്പേര്‍സ് എംപ്ലോയീസ് ഫെഡറേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി വി.ബാലഗോപാല്‍, രാഷ്ട്രീയ-ട്രേഡ് യൂണിയന്‍ നേതാക്കളായ കരമന ജയന്‍, സി.ജയന്‍ ബാബു, വി.ആര്‍.പ്രതാപന്‍, ജി.മാഹിന്‍ അബൂബക്കര്‍, മീനാങ്കല്‍ കുമാര്‍, ഇ.വി.ആനന്ദ് തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്നു നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എം.റഫീഖ് അദ്ധ്യക്ഷത വഹിക്കും. ജന.സെക്രട്ടറി സുവീഷ് ബാബു അവതരിപ്പിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ട്, ചര്‍ച്ച എന്നിവ നടക്കും. രക്ഷാധികാര സമിതി നേതാക്കള്‍ പങ്കെടുക്കും. തുടര്‍ന്ന് അംഗങ്ങള്‍ക്കായുള്ള ക്ഷേമപദ്ധതി ഉദ്ഘാടനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.

Post a Comment

Previous Post Next Post