ന്യൂ സ്റ്റാർ പൂരാഘോഷ കമ്മിറ്റി അനുമോദന സദസ് സംഘടിപ്പിച്ചു.
ചാലിശേരി പടിഞ്ഞാറെ പട്ടിശ്ശേരിയിൽ പ്രസിദ്ധമായ ന്യൂസ്റ്റാർ പൂരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദനസദസ്സ് സംഘടിപ്പിച്ചു.
മേഖലയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്
പുരാഘോഷ കമ്മിറ്റി പരിസരത്ത് നടന്ന ചടങ്ങിൽ ഭാരവാഹികളായ പരശു , ഹരി ,രാജേഷ് വേണു , പ്രമോദ് , ഉണ്ണി , മണി എ.വി അബ്ദുള്ള, മണി, ജയൻ ഫൈസൽ , നവനീത് , സുബീഷ് എന്നിവർ മെമ്മൻ്റോകൾ നൽകി വിദ്യാർത്ഥികളെ അനുമോദിച്ചു.
എം. ജിനു സ്വാഗതവും
സുനിൽ നന്ദിയും പറഞ്ഞു.
ആതുര സേവനരംഗത്തും , സംസ്കാരിക രംഗത്തുംന്യൂസ്റ്റാർ പൂരാഘോഷ കമ്മിറ്റി ഗ്രാമത്തിൽ മാതൃക പ്രവർത്തനം നടത്തിവരുന്നുണ്ട്.
Tags:
CHALISSERY



