കുന്നംകുളം പുസ്തകോത്സവം, സാംസ്കാരികോത്സവം സംഘാടക സമിതിയായി


 *കുന്നംകുളം പുസ്തകോത്സവം, സാംസ്കാരികോത്സവം സംഘാടക സമിതിയായി*


ഓണത്തോടനുബന്ധിച്ച് കുന്നംകുളത്ത് പൌരാവലി, നഗരസഭ, മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടത്തുന്ന പുസ്തകോത്സവം, സാംസ്കാരികോത്സവം പരിപാടികളുടെ സംഘാടക സമിതി രൂപീകരിച്ചു. 



സെപ്തംബര്‍ 16 മുതല്‍ 22 വരെ നീളുന്ന പരിപാടികളുടെ സംഘാടക സമിതി യോഗം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ എ.സി മൊയ്തീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു..


സംസ്ഥാന എസ് സി - എസ് ടി കമ്മീഷന്‍ അംഗം ടി.കെ വാസു, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സൌമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, ടി സോമശേഖരന്‍, സെക്രട്ടറി കെ.ബി വിശ്വനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


എ.സി മൊയ്തീന്‍ എംഎല്‍എ, ടി.കെ വാസു (രക്ഷാധികാരികള്‍), സീത രവീന്ദ്രന്‍ (ചെയര്‍മാന്‍), വി.കെ ശ്രീരാമന്‍ (വര്‍ക്കിങ് ചെയര്‍മാന്‍), കെ.ബി വിശ്വനാഥന്‍ (കണ്‍വീനര്‍) എന്നിങ്ങനെയുള്ള 101 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്.

Post a Comment

Previous Post Next Post