മഴ തുടങ്ങിയതോടെ വെള്ളകെട്ടും ചെളിയുമായി അക്കിക്കാവ് കൊങ്ങണൂർ റോഡ്. പെരുമ്പിലാവ് KSEB ഓഫീസ് പരിസരത്തെ റോഡിലാണ് ചെളി നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായത്. കാൽനട യാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരുമാണ് റോഡ് ചെളിക്കുണ്ടായതോടെഏറെ ദുരിതത്തിലായത്. മഴപെയ്താൽ വെള്ളം ഒഴുകി പോകാനുള്ള സംവിധാനമില്ലാത്തതും ഉകർന്ന പ്രദേശത്തുനിന്നും ഒഴികിയെത്തുന്ന മണ്ണും ചപ്പുചവറുകളും റോഡിൽ കെട്ടി കിടക്കുന്നതുമാണ് ചെളി നിറയാൻ കാരണം. കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് അധികൃതർ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:
PERUMPILAVU


