ചാലിശേരിയിൽ പുഞ്ചിരി കൂട്ടായ്മ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി


 ചാലിശേരിയിൽ

പുഞ്ചിരി കൂട്ടായ്മ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി


ചാലിശേരി ഗവ : ഹയർ സെക്കണ്ടറി സ്കൂൾ 85 - 86 എസ് എസ് എൽ സി ബാച്ച് പുഞ്ചിരി കൂട്ടായ്മയുടെ പോകാം സ്കൂളിലേക്ക് രണ്ടാമത് പൂർവ്വ വിദ്യാർത്ഥി സംഗമം ആഹ്ലാദമായി.




 സ്കൂൾ ഓഡിറ്റോറിയത്തിൽ അകാലത്തിൽ മരണമടഞ്ഞ സഹപാഠികൾക്ക് ആദരാജ്ഞലികൾ അർപ്പിച്ചു. തുടർന്ന് നടന്ന സംഗമം പൂർവ്വ വിദ്യാർത്ഥിയും ഹൈസ്കൂൾ അദ്ധ്യാപ കനുമായ മനോജ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ബാലൻ അധ്യഷനായി. സെക്രട്ടറി സാലി , വൈസ് പ്രസിഡൻ്റ ഷീബ , കെ.വി. രാമകൃഷണൻ എന്നിവർ സംസാരിച്ചു


 കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരും, പ്രവാസികളും ഒരു വട്ടം കൂടി അക്ഷര മുറ്റത്ത് ഒത്ത്ച്ചേർന്നു

ആദ്യകാലങ്ങളിലെ ക്ലാസ്മുറികളിലെത്തിയപ്പോൾ പഴയകാല കൃസൃതികളും , ഓർമ്മകളും പരസ്പരം പങ്കുവെച്ചു കാലങ്ങൾക്ക് ശേഷം സ്കൂളിലെത്തിയപ്പോൾ ഹൈടെക് ക്ലാസ് മുറികൾ , സ്റ്റേഡിയം , പൂക്കൾ നിറഞ്ഞ ഉദ്യാനം എന്നിവ സന്തോഷം പകർന്നു. ഉച്ചക്ക് എല്ലാവരും ചേർന്ന് വിഭവ സമൃദ്ധമായ സദ്യയും ഒരുക്കി. ഗ്രൂപ്പ് ഫോട്ടോയും എടുത്തു പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് കെ.വി. രാമകൃഷണൻ , സെക്രട്ടറി കെ.എച്ച് സാലി , ട്രഷറർ സുരേന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post