പേരാമംഗലം പോലീസ് സ്റ്റേഷന് ISO അംഗീകാരം
തൃശൂർ സിറ്റി ജില്ലയിലെ പേരാമംഗലം പോലീസ് സ്റ്റേഷന് ഇൻറർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേഴ്സൻ (ISO ) അംഗീകാരം ലഭിച്ചു. പേരാമംഗലം പോലീസ് സ്റ്റേഷനിൽ 10.05.2024 തിയ്യതി നടന്ന ചടങ്ങിൽ ISO ഡയറ്കടർ ശ്രീകുമാറിൽ നിന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ െഎ. പി. എസ് അവർകൾ അംഗീകാരം ഏറ്റുവാങ്ങി.
പേരാമംഗലം പോലീസ് സ്റ്റേഷൻെറ പ്രവർത്തനമികവും ഭൌതിക സാഹചര്യങ്ങളും പരിശോധിച്ചാണ് സർട്ടിഫിക്കറ്റ് നൽകിയത്. തൃശൂർ സിറ്റി പോലീസ് ജില്ലയിൽ ISO അംഗീകാരം ലഭിച്ച ഏക പോലീസ് സ്റ്റേഷനാണ് പേരാമംഗലം പോലീസ് സ്റ്റേഷൻ. തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് പേരാമംഗലം പോലീസ് സ്റ്റേഷന് ഈ അംഗീകാരം ലഭിച്ചത്. എല്ലാ പോലീസ് സ്റ്റേഷനുകളിലും ISO അംഗീകാരം ലഭിക്കുന്നതിന് കമ്മീഷണർ എല്ലാ സ്റ്റേഷൻ ഹൌസ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിരുന്നു.
പേരാമംഗലം പോലീസ് സ്റ്റേനിൽ വച്ചനടന്ന ചടങ്ങിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ അങ്കിത് അശോകൻ െഎ പി എസ് ചടങ്ങിൻെറ ഉദ്ഘാടനം നിർവ്വഹിച്ചു. തൃശൂർ അസിസ്റ്റൻറ് കമ്മീഷണർ കെ. സുദർശൻ അദ്യക്ഷത വഹിച്ചു. പേരാമംഗലം സ്റ്റേഷന ഹൌസ് ഓഫീസർ ഹരീഷ് ജയിൻ െഎ പി എസ് ചടങ്ങിന് സ്വാഗതം പറയുകയും പേരാമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രശാന്ത് കെ. നന്ദി പറയുകയും ചെയ്തു.




