കൂറ്റനാട് നാഗലശ്ശേരി പഞ്ചായത്തിലെ പിലാക്കാട്ടിരി സ്കൂളിന് സമീപം മധ്യവയസ്കനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി


 കൂറ്റനാട് നാഗലശ്ശേരി പഞ്ചായത്തിലെ പിലാക്കാട്ടിരി സ്കൂളിന് സമീപം മധ്യവയസ്കനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.മലപ്പുറം പെരുമ്ബടപ്പ് സ്വദേശി വിരുതിയില്‍ വീട്ടില്‍ ബാബു (54) ആണ് മരിച്ചത്. വൈകുന്നേരം ഏഴ് മണിയോടെയാണ് ഇയാളെ മരത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ ഇയാളുടെ പിലാക്കാട്ടിരിയിലെ സ്ഥലത്ത് ചക്ക ഇടാൻ എന്ന പേരില്‍ എത്തിയതായിരുന്നു. മൃതദേഹം പോസ്റ്റ്‍മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)

Post a Comment

Previous Post Next Post