ഗോൾഡൻ ജൂബിലി
ചേലക്കര സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ
ഭവന പദ്ധതിക്ക് കല്ലിട്ടു
ചേലക്കര അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതിയുടെ കീഴിലുള്ള സെന്റ് ജോർജ് യാക്കോബായ സുറിയാനി പുത്തൻ പള്ളിയുടെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി നിർമ്മിച്ച് കൊടുക്കുന്ന വീടിൻ്റെ കല്ലിടൽ കർമ്മം നടത്തി.
ഇടവക വികാരി ഫാ. കുര്യാക്കോസ്
വൈദ്യപറമ്പിൽ വീടിൻ്റെ കല്ലിടൽ നിർവ്വഹിച്ചു
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി നാനാജാതി മതസ്ഥരുടെ അഭയകേന്ദ്രമായി ദേശത്തിൻ്റ് കെടാവിളക്കായി പരിലസിക്കുന്ന സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ ജൂബിലി ആഘോഷത്തിൻ്റെ ഏറ്റവും നന്മയേറിയ പദ്ധതിയാണ് ഭവനം നിർമ്മാണം.
ഇടവക കാലത്തിനൊപ്പം സഞ്ചരിച്ച് ചിന്തിച്ച് പ്രവർത്തിച്ചതിൻ്റെ ഭാഗമായി കാരുണ്യത്തിൻ്റെ കൈയ്യൊപ്പ് ചാർത്തുന്ന അഞ്ഞൂറ് ചതുരശ്രടി വിസ്തീർണ്ണമുള്ള വീട് സൗജന്യമായാണ് നിർമ്മിച്ച് നൽകുന്നത് ഒകടോബർ ആറിന് ഗൃഹപ്രവേശനം നടത്താനാണ് ഒരുങ്ങുന്നത്.
കൂടാതെ ജൂബിലിയുടെ ഭാഗമായി
ഭവന പദ്ധതിക്ക് പുറമെ 75 വയസ്സ് തികഞ്ഞവരെ ആദരിക്കൽ , വിദ്യഭ്യാസ ധനസഹായം , രക്തദാന ക്യാമ്പ് ,മെഡിക്കൽ ക്യാമ്പ് ,ക്യാൻസർ ബോധവൽക്കരണ ക്ലാസ് ,വിവാഹ ധനസഹായം , മുപ്പത് വർഷം പൂർത്തിയായ ദമ്പതിമാരെ ആദരിക്കൽ ,വൃദ്ധസദനത്തിൽ ഒരു ദിവസം ,പ്രായധിക്യം മൂലം പള്ളിയിൽ വരുവാൻ കഴിയാത്ത വിശ്വാസികൾക്ക് വിശുദ്ധ കുർബ്ബാന കൊടുക്കൽ തുടങ്ങി പത്ത് ഇനപദ്ധതികൾ ജൂബിലിയുടെ ഭാഗമായി നടത്തും
ഒക്ടോബർ ആറ് ഞായറാഴ്ച ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും നടക്കും.
തറക്കല്ലിടൽ ചടങ്ങിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.
പരിപാടികൾക്ക് ഗോൾഡൻ ജൂബിലി കമ്മിറ്റി കൺവീനറും പള്ളി ട്രസ്റ്റിയുമായ പി.വി ഷാജൻ, പള്ളി സെക്രട്ടറി സി.സി ജോൺസൻ, ജോയിന്റ് കൺവീനർ വിൽസൺ മേക്കാട്ടുകുളം, ട്രഷറർ പി.പി ഷാജു, പള്ളി ഭരണസമിതി അംഗങ്ങൾ ജൂബിലി കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി



