പട്ടാമ്പി എം ഇ എസ് സ്കൂൾ ഗ്രൗണ്ടിൽ ഈദ് ഗാഹ് തിങ്കളാഴ്ച
പട്ടാമ്പി: ടൗൺ ഈദ് ഗാഹ് കമ്മറ്റിയുടെ കീഴിൽ പട്ടാമ്പി എം ഇ എസ് സ്ക്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഈദ് ഗാഹ് നടക്കും. തിങ്കളാഴ്ച രാവിലെ 7.15 ന് നടക്കുന്ന നമസ്കാരത്തിന് ഡോ. പി. അബ്ദു സലഫി നേതൃത്വം നൽകുമെന്നും വരുന്നവർ അംഗശുദ്ധി വരുത്തി മുസല്ലയുമായി വരണമെന്നും കൺവീനർ എം കെ . ഷെമിൽ അറിയിച്ചു.
Tags:
LOCAL NEWS



