പട്ടാമ്പിയിൽ യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു


 പട്ടാമ്പിയിൽ യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു


കണ്ണൂർ - എറണാംകുളം ഇന്റർസിറ്റി എക്സ്പ്രസിൽ നിന്നാണ് യുവാവ് വീണത് 


ബുധനാഴ്ച വൈകീട്ട് ആറു മണിയോടെയായിരുന്നു അപകടം 


എറണാംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്ന ആലത്തിയൂർ സ്വദേശി പുതുപറമ്പിൽ അഫ്സൽ സാദിഖ് (23) ആണ് മരിച്ചത്


ട്രെയിനിന്റെ ചവിട്ടുപടിയിൽ ഇരിക്കുകയായിരുന്ന അഫ്സൽ പട്ടാമ്പി പുതിയ ഗേറ്റിന് സമീപം എത്തിയപ്പോളാണ് വീണത് 


ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടനെ ട്രെയിൻ ചെയിൻ വലിച്ച് നിർത്തി പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു


മൃതദേഹം പട്ടാമ്പി സ്വകാര്യ ആശുപത്രിയിൽ 


വ്യാഴാഴ്ച പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ വെച്ച് പോസ്റ്റ്മോർട്ടം നടത്തും 


പട്ടാമ്പി പോലീസ് നടപടി സ്വീകരിച്ചു

Post a Comment

Previous Post Next Post