തൃത്താല ബ്ലോക്ക് പഞ്ചായത്ത് വിജയോത്സവം സംഘടിപ്പിച്ചു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ SSLC, പ്ലസ്ടു പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ സ്ക്കൂളുകളേയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിക്കുകയും കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന അനുമോദന സദസ്സ് പ്രസിഡൻ്റ് അഡ്വ. വി. പി റജീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി അധ്യക്ഷനായിരുന്നു.
സർവ്വീസിൽ നിന്നും വിരമിച്ച ഡി ഇ ഒ സിദ്ദീഖ് മാഷേയും ചടങ്ങിൽ ആദരിച്ചു. 500 ഓളം വിദ്യാർത്ഥികളെയാണ് ബ്ലോക്ക് പഞ്ചായത്ത് മൊമൻ്റൊ നൽകി ആദരിച്ചത്.
അസാപ് സ്കിൽ പാർക്ക് ഫാക്കൽറ്റി ഗോപൻ കരിയർ ഗൈഡൻസ് എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.
കപ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഷറഫുദ്ദീൻ കളത്തിൽ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി പ്രിയ, കൃഷ്ണ കുമാർ മാഷ്, ഷറീന ടീച്ചർ, എം.മുഹമ്മദ്, ബിപിഒ പ്രസാദ് മാഷ്, പ്രിൻസിപ്പൽ പ്രതിനിധി ഷെൽജ ടീച്ചർ, രക്ഷിതാക്കളുടെ പ്രതിനിധി എം .പ്രദീപ് എന്നിവർ ആശംസകൾ അർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ എസ് മഞ്ജുഷ സ്വാഗതവും ജി ഇ ഒ എം. പ്രസാദ് നന്ദിയും പറഞ്ഞു.



