128 കോടി രൂപ കിഫ്‌ബി ഫണ്ടിൽ പുനർ നിർമ്മിക്കുന്ന
കുറ്റിപ്പുറം - കുമ്പിടി - തൃത്താല - പട്ടാമ്പി റോഡിൻ്റെ റോഡ് വികസനത്തിൻ്റെ ഭൂമി ഏറ്റെടുക്കൽ ഒന്നാം ഘട്ട യോഗം നടത്തി.
മന്ത്രി എം.ബി രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു ,
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് അദ്ധ്യക്ഷനായി
ലാൻ്റ് അക്വസിഷൻ ജനറൽ തഹസിൽദാർ കണ്ണൻ ,
കെ ആർ എഫ് ബി എക്സി ക്യൂട്ടിവ് എൻജിനിയർ
ഫിജു കെ.എഫ് , അസിസ്റ്റൻ്റ് എൻജിനിയർ അജിത്ത് വി, എന്നിവർ ജനങ്ങളുടെ ആശങ്കകൾക്ക് മറുപടി രേഖപ്പെടുത്തി
ആനക്കര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പെഴ്സൺ ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. ഭൂവുടമകൾ, വാർഡ് മെമ്പർമാർ സ്റ്റൻഡിങ് കമ്മിറ്റി അംഗങ്ങൾ, റവന്യൂ വകുപ്പ് , കെ. ആർ എബ് ഫി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
20 കി മീ ദൈർഘ്യമുള്ള ഈ പാത 12 മീറ്റർ വീതിയിൽ പൂർണ്ണമായി പുനർ നിർമ്മിക്കുകയാണ്. നിർമ്മാണത്തിൻ്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ആനക്കര,പട്ടിത്തറ, തൃത്താല വില്ലേജുകളിലായാണ് സ്ഥലം ഏറ്റെടുക്കെണ്ടത്.ഏകദേശം 44 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടി വരും എന്നാണ് കണക്കാക്കിയിട്ടുള്ളത്.ഇതിന്റെ ആദ്യപടിയായി ടോപ്പോസർവ്വേ പൂർത്തിയായി. കുമ്പിടി വരെയുള്ള സെന്റർ ലൈൻ മാർക്കിങ്ങും പൂർത്തിയായിട്ടുണ്ട്. വശങ്ങൾ മാർക്ക് ചെയ്തു കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള ടെണ്ടർ നടപടികളും പൂർത്തിയായി. തിങ്കളാഴ്ച്ച മുതൽ കല്ലുകൾ സ്ഥാപിച്ച് തുടങ്ങും
സ്ഥലമുടമകളുടെ പൂർണമായ സഹകരണം റോഡ് നിർമ്മാണത്തിന് ഏറെ പ്രധാനമാണ്. പട്ടിത്തറ, തൃത്താല വില്ലേജുകളിലും സമാനമായി യോഗം ചേരും.
നിലവിൽ ഈ റോഡ് റീ ടാർ ചെയ്യുന്നതിന് കിഫ്ബിയിൽ നിന്നും രണ്ടുകോടി 48 ലക്ഷം രൂപയുടെ സാമ്പത്തിക അനുമതി ലഭ്യമാക്കിയിട്ടുണ്ട്. ഒരു മാസത്തിനകം അതിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് റോഡ് റീ ടാറിങ്ങ് നടത്തി പൂർണ്ണ ഗതാഗതയോഗ്യമാക്കും.ഈ റോഡിന്റെ ഇപ്പോഴത്തെ ശോചനീയാവസ്ഥ താത്ക്കാലികമായി പരിഹരിക്കുന്നതിന് വർഷകാലത്തിനു മുൻപുള്ള അറ്റകുറ്റ പണികളിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപയുടെ അടിയന്തിര അറ്റകുറ്റ പണികൾക്കും ടെണ്ടറായിട്ടുണ്ട്. ആ പ്രവൃത്തി നാളെ ആരംഭിക്കും.



