കൊച്ചിതുളസിദാസ രാമായണം കൊങ്കണി ഭാഷയിൽ വിവർത്തനം ചെയ്‌ത കൊങ്കണി സാഹിത്യകാരൻ കെ അനന്ത ഭട്ട് (85) അന്തരിച്ചു.


 കൊച്ചിതുളസിദാസ രാമായണം കൊങ്കണി ഭാഷയിൽ വിവർത്തനം ചെയ്‌ത കൊങ്കണി സാഹിത്യകാരൻ കെ അനന്ത ഭട്ട് (85) അന്തരിച്ചു. കേരളത്തിൽ ജീവിച്ചിരുന്ന കൊങ്കണി സാഹിത്യകാരനായിരുന്നു അദ്ദേഹം. 2002ലാണ് തുളസിദാസ രാമായ ണം കൊങ്കണിഭാഷയിൽ വിവർത്തനം ചെയ്യുന്നത്. 2004ൽ പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. ആദ്യകാല കൊങ്കണി നാടകങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ഭട്ട് 800ലേറെ കൊങ്കണിഭക്തി - സാമൂഹിക നാടകഗാനങ്ങൾ രചിച്ചിട്ടുണ്ട്.



കേന്ദ്രസാഹിത്യ അക്കാദമി അംഗം, കൊങ്കണി ഭാഷാ പ്രചാരസഭ പ്രസിഡന്റ്, ഓൾ ഇന്ത്യ റേഡിയോ ആർടിസ്റ്റ് എന്നീമേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2006ൽ കേന്ദ്ര സാഹിത്യ അക്കാദമി പുര സ്കാരം ലഭിച്ചു. ഭാര്യ: ജയ ഭട്ട്. മക്കൾ: ബാലകൃഷ്ണ ഭട്ട്, ദീപ ഭട്ട്, രേഖ ഭട്ട്.

Post a Comment

Previous Post Next Post